
റിയാദ്: കൊവിഡ് ചികിത്സയിലായിരുന്ന തൃശൂർ എടത്തിരുത്തി സിറാജ് നഗർ സ്വദേശി മേലറ്റത്ത് അൻവർ (50) സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീറിൽ മരിച്ചു. കിങ് ഖാലിദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് അൻവറിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്.
അബഹ റോഡിൽ മസ്ദർ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ അൽമുഹൈദിബ് കമ്പനിക്ക് കീഴിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ 30 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. പിതാവ്: അഹമ്മു, മാതാവ്: ബീവാത്തു, ഭാര്യ: ലിജി, മക്കൾ: ഇർഫാന തസ്‌നീം (13) മിൻഹാ തസ്‌നീം (എട്ട്). കിങ് ഖാലിദ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം അസീറിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam