
റിയാദ്: ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊല്ലം ആശ്രാമം 'മയൂഖ'ത്തിൽ സുദീപ് സുന്ദരനാണ് (47) ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് ഛർദിയും തലകറക്കവുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതിന് ശേഷം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും അന്ത്യം സംഭവിക്കുമായിരുന്നു. 20 വർഷമായി ജിദ്ദ ബലദിയ റോഡിൽ ഫവാസ് റെഫ്രിജറേഷൻസ് എന്ന കമ്പനിയിൽ സെയിൽസ്‍മാനായി ജോലി ചെയ്യുകയായിരുന്നു. സാമൂഹിക പ്രവർത്തകനായിരുന്ന സുദീപ് ജിദ്ദയിലെ കൊല്ലം പ്രവാസി സംഗമം എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനറുമായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ബിന്ദുവാണ് ഭാര്യ. അമൃത സുദീപ്, ആദിത്യൻ സുദീപ് എന്നിവർ മക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam