യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

By Web TeamFirst Published May 3, 2020, 8:58 AM IST
Highlights

കൊവിഡ് ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. 

അബുദാബി: കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. റാക്‌സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 360 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,459 പേര്‍ക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേര്‍ കൂടി മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 176 ആയി. ഗള്‍ഫില്‍ ആകെ 64,316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സസുമാര്‍ എന്നിവരുള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടന്‍ യുഎഇയിലെത്തും.

click me!