കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി യുഎഇയില്‍ നിര്യാതനായി

Published : Nov 01, 2021, 11:26 PM ISTUpdated : Nov 01, 2021, 11:43 PM IST
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി യുഎഇയില്‍ നിര്യാതനായി

Synopsis

ആനുകാലികങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകള്‍ ഉള്‍പ്പെടുത്തി 'ചിരിച്ചോടും മത്സ്യങ്ങളേ' എന്ന പേരില്‍ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്.

അബുദാബി: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി അബുദാബിയില്‍(Abu Dhabi) മരിച്ചു. തൃശൂര്‍ ചാമക്കാല സ്വദേശി ടി എ ശശി(55)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു. 

ആനുകാലികങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകള്‍ ഉള്‍പ്പെടുത്തി 'ചിരിച്ചോടും മത്സ്യങ്ങളേ' എന്ന പേരില്‍ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ സിന്ധു ആണ് ഭാര്യ. മക്കള്‍: തീര്‍ത്ഥു, അമൃത്. ടി എ ശശിയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് അനുശോചനം അറിയിച്ചു. അനുശോചന യോഗത്തില്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. 

ദുബൈ വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു