
ദുബൈ: യുഎഇയില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കൊളങ്ങരകത്ത് ആളൂരകായില്‍ നിയാസ് (42) ആണ് മരിച്ചത്. ദുബൈ സബീല്‍ പാലസില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം.
നാട്ടില്‍ പോകുന്നതിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങാന്‍ വാഹനവുമായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. റോഡിലെ സിഗ്നലിന് സമീപത്ത് വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. വാഹനം മുന്നോട്ടുനീങ്ങാതെ റോഡ് തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി കാര്‍ തുറന്ന് നോക്കിയപ്പോഴാണ് നിയാസ് മരിച്ച വിവരം അറിഞ്ഞ്. ഇപ്പോള്‍ ചേറ്റുവയില്‍ താമസിക്കുന്ന നിയാസ് ഇന്ന് രാത്രി നാട്ടിലേക്ക് മടങ്ങാനായി എമിറേറ്റ്സ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഭാര്യ - നിഷിദ, മക്കള്‍ - മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam