
റിയാദ്: സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌രിയ എന്ന സ്ഥലത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറായ ബിബീഷ് ചൊവ്വാഴ്ച രാവിലെ ദമ്മാമിൽ നിന്നും ജുബൈലിലേക്ക് ലോഡുമായി പോകുന്ന വഴിയിലാണ് അബു ഹദ്‌രിയയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അയ്യപ്പനാണ് പിതാവ്. അമ്മ യശോദ. ഭാര്യ: ബീന. മക്കൾ: അശ്വജിത്, ആർദ്ര ലക്ഷ്മി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam