ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

Published : May 02, 2020, 11:54 AM IST
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

Synopsis

 കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് പ്രവാസി മലയാളി മരിച്ചു.  

അല്‍ഹസ: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയില്‍  മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ്(കുഞ്ഞുമോന്‍ 36) ആണ്  മരിച്ചത്. അല്‍ ഹസയിലെ ജോലിക്കിടെയായിരുന്നു മരണം.

അല്‍ ഹസയിലെ ജാഫര്‍ ജിഷയില്‍ സ്വദേശിയുടെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി. കെട്ടിടത്തിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ തല ഇടിച്ച് റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.

ജിഷ ഫുട്‌ബോള്‍ ക്ലബ്ബിലെയും നവോദയ ജാഫര്‍ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു. സഹോദരന്‍ ഷിജാസ് അല്‍ ഹസ ജാഫറില്‍ തന്നെയാണ്. ഭാര്യ: ഫെബിന. മകള്‍: ഫര്‍ഹ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

77-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, പരിപാടികളിൽ പങ്കെടുത്ത് പ്രവാസികളും
3.4 ലക്ഷം പ്രവാസികൾക്ക് വൻ തൊഴിൽ നഷ്ടം? സ്വദേശിവൽക്കരണം കടുപ്പിക്കുന്നു, 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം പ്രഖ്യാപിച്ച് സൗദി