യെമനിൽ സൗദി അറേബ്യയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

By Web TeamFirst Published Feb 16, 2020, 7:05 AM IST
Highlights

ഹൂതി വിമതരാണ് വിമാനം വെടിവച്ചിട്ടതെന്നാണ് സൂചന. ഹൂതികൾക്കെതിരെ യെമൻ സർക്കാരുമായി ചേർന്ന് സൗദി-യുഎഇ സഖ്യം നടത്തിയ
സൈനിക നീക്കത്തിനിടെയാണ് അപകടം

അല്‍ജൗഫ്: യെമനിൽ സൗദി അറേബ്യയുടെ യുദ്ധ വിമാനം തക‍ർന്നു വീണു. യെമനിലെ വടക്കൻ പ്രവശ്യയായ അൽ ജൗഫിലാണ് അപകടം. ഹൂതി വിമതരാണ് വിമാനം വെടിവച്ചിട്ടതെന്നാണ് സൂചന.

ഹൂതികൾക്കെതിരെ യെമൻ സർക്കാരുമായി ചേർന്ന് സൗദി-യുഎഇ സഖ്യം നടത്തിയ സൈനിക നീക്കത്തിനിടെയാണ് അപകടം. ശത്രുക്കളുടെ വിമാനം വെടിവച്ചിട്ടെന്ന് ഹൂതി വിമതർ അറിയിച്ചതിന് പിന്നാലെയാണ് സൗദിയുടെ സ്ഥിരീകരണവും വന്നത്.

ടൊർണാഡോ എയർക്രാഫ്റ്റ് വിഭാഗത്തിൽ പെട്ട യുദ്ധവിമാനമാണ് തകർന്നത്. ഇതിനിടെ യെമനിലെ അൽ ജൗഫിൽ സൗദി വ്യോമാക്രമണത്തിൽ 31 പേർ മരിച്ചെന്ന് യുഎൻ അറിയിച്ചു.

ആൾബലത്തിലും, അങ്കത്തികവിലും അമേരിക്കയോട് കൂട്ടിയാൽ കൂടുമോ ഇറാന് ?

ആഗോള സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യാൻ ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനം റിയാദിൽ

സൗദിയിൽ തൊഴിലാളികളെ വാടക വ്യവസ്ഥയിൽ കൈമാറാം; ‘അജീർ’ സംവിധാനത്തിൽ അറിഞ്ഞിരിക്കേണ്ട മാറ്റം

വിദേശികൾക്ക്​ ഇപ്പോഴും സൗദി അറേബ്യ പറുദീസ: കഴിഞ്ഞ വർഷം മാത്രം അനുവദിച്ചത് പന്ത്രണ്ട്​ ലക്ഷത്തോളം വിസകള്‍

പ്രവാസികൾക്ക്​ സ​ന്തോഷ വാർത്ത: ലെവി കുറയ്ക്കുന്നതിനെ കുറിച്ച്​ പഠിക്കണമെന്ന്​ ശൂറാ കൗൺസിൽ

click me!