പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Published : May 04, 2020, 08:38 AM ISTUpdated : May 04, 2020, 08:46 AM IST
പ്രവാസി മലയാളി താമസസ്ഥലത്ത്  മരിച്ച നിലയില്‍

Synopsis

പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 

റിയാദ്: മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ കാഞ്ഞോരോട്  സ്വദേശി പനയംകോട്ട് വീട് ലൂയിസ് വര്‍ഗീസിനെ (61) ആണ്  ഞായറാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. 24 വര്‍ഷമായി റിയാദ്‌ന്യൂ സനാഇയ്യയിലെ  അല്‍ജസീറ കമ്പനിയില്‍ ഡ്രൈവറാണ്. തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇദ്ദേഹമടക്കമുള്ള തൊഴിലാളികള്‍ രണ്ട് വര്‍ഷമായി കമ്പനിയുമായി നിയമ പോരാട്ടത്തിലായിരുന്നു.  പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ് സാറാമ്മ ലൂയിസ്. ഭാര്യ: ലീന വര്‍ഗീസ്. ഒരു മകളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി  വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Read More: കൊവിഡിന് ശേഷം എന്ത്? പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യുഎഇ ക്യാബിനറ്റ്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷകൾ ഇനി എന്ന്?, ഉപരിപഠനം എങ്ങനെ?; ആശങ്കയിൽ ഗൾഫിലെ CBSE വിദ്യാർത്ഥികൾ
'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി