
റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള (61) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് മരണം സംഭവിച്ചത്. അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു.
സൗദിയില്‍ വരുന്നതിന് മുമ്പ് ദുബായിലും കുവൈത്തിലുമായി 25 വര്‍ഷം ജോലി ചെയ്തിരുന്നു. ഭാര്യ: രമ മണി. മകള്‍: ആതിര. മരുമകന്‍: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങള്‍: പ്രഭാകുമാര്‍, വരദരാജന്‍, പത്മരാജന്‍ പിള്ള, ജലജ കുമാരി. സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 13 ആയി.
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ