
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 2840 പേർക്ക്. ഇതോടെ സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചത് പത്തുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 302 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്.
പുതുതായി ഇന്ന് 2840 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 52016 ആയി. എന്നാൽ ഇന്ന് 1797 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 23666 ആയി ഉയർന്നു. ഇന്ന് റിയാദിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 839 പേർക്കാണ്. ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, അൽ ഖോബാർ 78, ജുബൈൽ 75 എന്നിങ്ങനെയാണ് ഇന്ന് പ്രധാന നഗരങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 ശതമാനവും വിദേശികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ