14 വർഷമായി നാട്ടിൽ പോകാത്ത മലയാളി സൗദി അറേബ്യയില്‍ മരിച്ചു

By Web TeamFirst Published May 6, 2021, 2:13 PM IST
Highlights

മദീനയിലെ ഒരു ബിൽഡിംങ് നിർമാണ കമ്പനിയിൽ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു. കമ്പനിക്ക് കീഴിൽ താൽക്കാലിക ജോലിക്കായി യാംബുവിലെത്തിയതായിരുന്നു. 

യാംബു: 14 വർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ കായംകുളം കറ്റാനം ഇലിപ്പക്കുളം സ്വദേശി വെട്ടത്തേത്ത് വീട്ടിൽ അബ്ദുൽ വാഹിദ് (43) ആണ് പടിഞ്ഞാറൻ സൗദിയിലെ  യാംബുവിൽ മരിച്ചത്. 

മദീനയിലെ ഒരു ബിൽഡിംങ് നിർമാണ കമ്പനിയിൽ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു. കമ്പനിക്ക് കീഴിൽ താൽക്കാലിക ജോലിക്കായി യാംബുവിലെത്തിയതായിരുന്നു. അവിവാഹിതനാണ്. പിതാവ്: വെട്ടത്തേത്ത് വീട്ടിൽ ഖാലിദ്, മാതാവ്: നഫീസ, സഹോദരി: ജുമൈലത്ത്. 

യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യാംബുവിൽ  തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾക്കായി കമ്പനി അധികൃതരും യാംബു മലയാളി അസോസിയേഷൻ സാരഥികളും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!