പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണ്​ മരിച്ചു

Web Desk   | Asianet News
Published : Feb 10, 2020, 04:01 PM IST
പ്രവാസി മലയാളി താമസ സ്ഥലത്ത്  കുഴഞ്ഞുവീണ്​ മരിച്ചു

Synopsis

യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.

റിയാദ്​: താമസസ്ഥലത്ത്​ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ്​ യാമ്പുവിൽ ഞായറാഴ്​ച മരിച്ചത്​. നേരത്തെ​ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്​റ്റി ചികിത്സ കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​ മൂന്ന്​ വർഷമായിരുന്നു.

യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍കൊണ്ടുപോകും. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍, ഫാത്തിമ ഹിബ. പിതാവ്: കുട്ടിവാവ ഹാജി, മാതാവ്: മലയില്‍ ഫാത്തിമ. സഹോദരങ്ങൾ : അബ്ദുറഹ്മാൻ (ജിദ്ദ), ഷറഫുദ്ദീൻ (ദവാദ്മി ), ഹനീഫ, നജ്മുദ്ദീൻ, സക്കീന,നസീജ, സൈഫുന്നീസ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്
‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ