
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
ഖമീസ് മുശൈത്തിൽ കാർ വർക്ക്ഷോപ്പ് നടത്തുന്ന ഭർത്താവിന്റെയടുത്ത് രണ്ട് വർഷം മുമ്പാണ് വിജയമ്മ സന്ദർശന വിസയിലെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. മക്കൾ: കിരൺ, അശ്വതി. തുടര്‍ നടപടികൾ പൂര്‍ത്തീകരിക്കാന്‍ ഭർത്താവും മകനും സഹോദരൻമാരായ ബാബു, രാജന്‍ എന്നിവരും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ വളണ്ടിയർ അഷ്റഫ് കുറ്റിച്ചല്‍ ബിജു ആർ. നായര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam