
ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി. നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കില്‍ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പുമാണ് (ഐ.സി.എ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സെപ്‍റ്റംബര്‍ 12 മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‍നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്‍ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കും. ആറ് മാസത്തിലധികം വിദേശത്ത് താമസിച്ചവര്‍ ഉള്‍പ്പെടെ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കെല്ലാം 12-ാം തീയ്യതി മുതല്‍ യുഎഇയിലേക്ക് പ്രവേശിക്കാം.
യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഐ.സി.എ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് വാക്സിനേഷന്‍ വിവരങ്ങള്‍ നല്‍കിയാല്‍ യാത്രാ അനുമതി ലഭിക്കും. യാത്രാ പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. ഇതിന് പുറമെ 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഹാജരാക്കണം. അംഗീകൃത ലാബുകളില്‍ നിന്നുള്ള, ക്യൂ.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്.
വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ആവര്‍ത്തിക്കുകയും വേണം. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam