
റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്സായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. അഹാന്‍ വിനോദ്, നിഹാന്‍ വിനോദ്, തൂലിക വിനോദ് മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശംസു പൊന്നാനി, ഇംഷാദ് മങ്കട, ദഖവാന്‍ വയനാട് എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam