കുവൈത്തില്‍ നിന്ന് ചികിത്സക്ക് നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി

Published : Apr 19, 2021, 04:50 PM IST
കുവൈത്തില്‍ നിന്ന് ചികിത്സക്ക് നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി

Synopsis

കുവൈത്തിലെ ഇബ്‍ന്‍ സീന അല്‍ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി. പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ആശ മാത്യു (39) ആണ് മരിച്ചത്.

കുവൈത്തിലെ ഇബ്‍ന്‍ സീന അല്‍ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്‍തുവരികയായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗവമായിരുന്നു. മക്കള്‍ - ജോഹാന്‍, റബേക്ക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി എത്തിഹാദ് റെയിൽ
ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി