നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jun 17, 2020, 11:12 PM IST
Highlights

ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

റിയാദ്: നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മഞ്ചേരി എളംങ്കൂര് ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) ആണ് മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.

ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞുവന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ജോലിയില്ലാതായതോടെ നാട്ടിൽ പോകാൻ തീരുമാനിക്കുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭാര്യ: സക്കീന. മക്കളില്ല. റിയാദില് ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍, റിയാദ് എളങ്കൂര്‍ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്.

സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം

പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു

click me!