Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 48481 ആയി. അതിൽ 1859 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

more than 4000 covid cases reported in saudi during 24 hours
Author
Riyadh Saudi Arabia, First Published Jun 17, 2020, 9:58 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവും കൂടുതൽ റിയാദിൽ. 24 മണിക്കൂറിനിടെ 4919 പേരിലാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ കൂടുതലും റിയാദിലാണ്, 2371 പേർ. ഇതോടെ രാജ്യത്തുള്ള ആകെ വൈറസ് ബാധിതരുടെ എണ്ണം 141234 ആയി. ഇന്ന് 39 പേർ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണം 1091 ആയി.

ജിദ്ദ, റിയാദ്, മക്ക, ദമ്മാം, മദീന, നജ്റാൻ, അറാർ, നാരിയ, ഹുറൈംല, അൽഖുവയ്യ  എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. പുതുതായി 2122 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 91662 ഉം രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 48481 ഉം ആയി. അതിൽ 1859 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.  

പുതിയ രോഗികൾ: റിയാദ് 2371, മക്ക 282, ജിദ്ദ 279, ഹുഫൂഫ് 273, മദീന 156, ത്വാഇഫ് 140, ദമ്മാം 137, ദഹ്റാൻ 123, ഖോബാർ 114, ഖമീസ് മുശൈത് 100, ബുറൈദ 67, അബഹ 58,  അൽമുബറസ് 56, ഹഫ-ർ അൽബാത്വിൻ 54, അൽഖർജ് 46, ജുബൈൽ 39, നജ്റാൻ 39, ദറഇയ 39, വാദി അൽദവാസിർ 33, ഖത്വീഫ് 32, സഫ്വ 26, അൽഅയൂൻ 23,  അൽബാഹ 17, റാസതനൂറ 17, ഹുറൈംല 17, അൽറസ് 16, അൽഖുവയ്യ 16, ഖുലൈസ് 15, അൽജഫർ 14, ഖുൻഫുദ 13, ബീഷ 13, യാംബു 12, റാനിയ 11, അഹദ് റുഫൈദ  11, ലൈല 11, ദുർമ 11, അൽദിലം 10, ഹാഇൽ 9, മഖ്വ 8, അൽദായർ 8, അൽമജാരിദ 7, സബ്ത് അൽഅലായ 7, ഹുത്ത ബനീ തമീം 7, ശറൂറ 7, ഉനൈസ 6, അൽഖഫ്ജി 6,  ജീസാൻ 6, അയൂൻ അൽജുവ 6, അൽറയീൻ 6, സുലൈയിൽ 6, അഫീഫ് 5, റൂമ 5, താദിഖ് 5, അൽനമാസ് 5, അൽമൻദഖ് 4, അൽഹർജ 4, ബലാസ്മർ 4, തനൂമ 4, ബേയ്ഷ്  4, ബിജാദിയ 4, റഫാഇ അൽജംഷ് 4, വുതെലൻ 4, തത്ലീത് 4, അഖീഖ് 4, മിദ്നബ് 3, ദഹ്റാൻ അൽജനൂബ് 3, വാദി ബിൻ ഹഷ്ബൽ 3, വാദി അൽഫറഅ 3, ഖുറയാത്  അൽഉൗല 3, അല്ലൈത് 3, അറാർ 3, സാജർ 3, ഹനാഖിയ 3, ഖൈബർ 2, അൽസിയ 2, അൽബദാഇ 2, ബുഖൈരിയ 2, ഖുസൈബ 2, തുറൈബാൻ 2, അൽഖറഇ 2, അൽമദ്ദ  2, മഹായിൽ അസീർ 2, അൽബഷായർ 2, അൽബത്ഹ 2, അബൂഅരീഷ് 2, സാംത 2, മുസാഹ്മിയ 2, ബൽജുറഷി 2, ഖിൽവ 1, സകാക 1, മഹദ് അൽദഹബ് 1, അൽഖുവാര  1, ദരിയ 1, അമുവയ്യ 1, അൽസഹൻ 1, ദലം 1, തുർബ 1, അൽഫർഷ 1, റിജാൽ അൽമ 1, തമീർ 1, നാരിയ 1, അൽഅയ്ദാബി 1, സബ്യ 1, അഹദ് അൽമസ്റഅ 1, റാബിഗ് 1,  ഹബോണ 1, മജ്മഅ 1, മറാത് 1, റുവൈദ അൽഅർദ 1, അൽഗാര 1.  

Follow Us:
Download App:
  • android
  • ios