
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു. വയനാട് മേപ്പാടി മുക്കില്‍ പീടിക സ്വദേശി വട്ടപ്പറമ്പില്‍ അഷ്റഫ് (48) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്. റിയാദ് കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറിയാണ് അഷ്റഫ് മേപ്പാടി.
റിയാദ് സനാഇയയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലായിരുന്നു ജോലി. നബീസയാണ് ഉമ്മ. ആമിനക്കുട്ടി ഭാര്യ. മക്കള്‍: അഫസല്‍, ഹര്‍ഷിയ, ഹനാ ശലഭി. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്. അഷ്റഫിന്റെ നിര്യാണത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam