
റിയാദ്: സൗദി അറേബ്യയുടെ തെക്ക് ഭാഗത്തെ പട്ടണത്തിൽ മിനി സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. ജീസാന് സമീപം അബൂ അരീഷിലെ കടയിലാണ് മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) കൊല്ലപ്പെട്ടത്. ജോലിക്കിടയിൽ ഇന്ന് പുലർച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
മോഷ്ടാക്കൾ ആക്രമിച്ചതാണെന്ന് കരുതുന്നു. കടയിൽ മുഹമ്മദ് ഒറ്റക്കായിരുന്നു. ഇന്ന് അതിരാവിലെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം അബൂഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. സഹോദരൻ അഷ്‌റഫ് ഇതേ കടയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam