
ബര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശി നിതിക ബെന്നി മുടക്കമ്പുറത്തെ(22)യാണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീല്‍ ക്രിസ്റ്റ്യന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സസില്‍ പഠിക്കുകയായിരുന്നു.
നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയില്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ബുധനാഴ്ച രാത്രിയാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് വ്യാഴാഴ്ച ഉച്ചയോടെ സുഹൃത്തുക്കള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ഇലക്ട്രോണിക്കലി തയ്യാറാക്കി ഷെയര്‍ ചെയ്തിരുന്നെന്നും വിവരമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മാസ്റ്റര്‍ ബിരുദ പഠനത്തിനായി ആറുമാസം മുമ്പാണ് നിതിക ജര്‍മനിയില്‍ എത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam