സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Published : Apr 05, 2020, 08:30 AM IST
സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Synopsis

അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റിയാദ്​: റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സന്ദർശക വിസയിൽ മാർച്ച്​ എട്ടിന്​ റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. പരേതരായ കെ.എൻ.പി മുഹമ്മദ്​, ഫാത്തിമ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: അസീസ്​, ശംസുദ്ദീൻ, അബ്​ദുൽ സലാം, ഇല്യാസ്​, മുസ്​തഫ, റിസ്​വാൻ (ദുബൈ), ലുഖ്​മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്​, ഖദീജ, ആതിഖ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടുറോഡിൽ കാർ സ്റ്റണ്ട്; അൽ ഐനിൽ ഡ്രൈവർമാർ പിടിയിൽ, കർശന നടപടിയുമായി അബുദാബി പൊലീസ്
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായി; മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്