
റിയാദ്: മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ കാര്‍ മലയാളി സ്ത്രീയുടെ ജീവൻ അപഹരിച്ചു. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം കോഡൂർ സ്വശേദി എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55) മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജബലുന്നൂറിൽ ഹിറ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ ഉൾപ്പെടെയുള്ള സംഘം. എതിര്‍ ദിശയില്‍ നിന്ന് നിന്ന് നിയന്ത്രണം വിട്ടുവന്ന കാറാണ് സംഘത്തിന് നേരെ പാഞ്ഞു കയറിയത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സുഹൈൽ, ബുഷ്‌റ എന്നിവരാണ് ജമീലയുടെ മക്കൾ. മൃതദേഹം ശീഷ ആശുപത്രി മോർച്ചറിയിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam