
റിയാദ്: സൗദി അറേബ്യയിലെ സ്കൂളുകൾ അർദ്ധവാർഷിക അവധിക്ക് ശേഷം ഞായറാഴ്ച തുറന്നു. അറുപത് ലക്ഷം വിദ്യാർഥികൾ സ്കൂളുകളിലെത്തി. വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അഞ്ചേകാൽ ലക്ഷം അധ്യാപകരാണ് പരിശീലനം പൂർത്തിയാക്കി സ്കൂളുകളിലെത്തുക.
പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്തുകഴിഞ്ഞു. സ്കൂൾ ബാഗുകളും വിതരണം ചെയ്തു. 2,520 സ്മാർട്ട് ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. സ്ക്കൂൾ ബസുകൾ മെയിൻറനൻസ് ജോലികൾ കഴിഞ്ഞ് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. മന്ത്രാലയം കാൽ ലക്ഷം സ്കൂൾ ബസുകളാണ് ഏർപ്പാടാക്കിയിരിക്കുന്നതെന്നും ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 5,000ത്തോളം സ്കൂളുകളുടെ അറ്റകുറ്റ പണികളും പൂർത്തിയാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam