ഇറാനില്‍ നിന്ന് രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോഴിക്കോട് സ്വദേശിനി; കുടങ്ങിയത് വിസ മാറ്റാനായി പോയപ്പോള്‍

By Web TeamFirst Published Mar 15, 2020, 4:28 PM IST
Highlights

ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ വത്സല, തൊഴില്‍ വിസയിലേക്ക് മാറാന്‍ വേണ്ടിയാണ് രാജ്യത്തിന് പുറത്തേക്ക് പോയത്. കിഷ് ദ്വീപില്‍ പോയി നാല് ദിവസം കൊണ്ട് തിരികെ വരാനായിരുന്നു തൊഴിലുടമ നിര്‍ദേശിച്ചത്.

മസ്‍കത്ത്: വിസ മാറുന്നതിനായി ഒമാനില്‍ നിന്ന് ഇറാനിലേക്ക് പോയ കോഴിക്കോട് സ്വദേശിനി തിരികെ വരാനാവാതെ ദുരിതത്തില്‍. കോഴിക്കോട് താമരശേരി, അടിവാരം സ്വദേശി വത്സലയാണ് അധികൃതരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്.  ഇറാനിലെ കിഷ് ദ്വീപില്‍ കഴിയുന്ന ഇവര്‍ക്ക് വിമാനത്താവളം അടച്ചതിനാല്‍ തിരികെ ഇറാനിലേക്കോ നാട്ടിലേക്കോ വരാനാവുന്നില്ല. 

ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ വത്സല, തൊഴില്‍ വിസയിലേക്ക് മാറാന്‍ വേണ്ടിയാണ് രാജ്യത്തിന് പുറത്തേക്ക് പോയത്. കിഷ് ദ്വീപില്‍ പോയി നാല് ദിവസം കൊണ്ട് തിരികെ വരാനായിരുന്നു തൊഴിലുടമ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഇറാനിലേക്ക് പോയ ഇവര്‍ കഴിഞ്ഞ ബുധനാഴ്ച ഇറാനില്‍ നിന്ന് തിരികെ വരാനിരുന്നതാണെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ വിമാനത്താവളം അടച്ചതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതോടെ ഒമാനിലേക്കോ തിരികെ നാട്ടിലേക്കോ പോകാന്‍ കഴിയാതെ കുടങ്ങി. താന്‍ ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയുകയാണെന്നും രക്ഷിക്കണമെന്നും വത്സല അഭ്യര്‍ത്ഥിച്ചു. താന്‍ ഇപ്പോഴുള്ള പ്രദേശത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വത്സല പറയുന്നു. 

click me!