
റിയാദ്: ദക്ഷിണ സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ സ്വദേശി ലിജിന ഭവനിൽ നിസാറിന്റെ മകൻ നസീബ് (കൊച്ചുമോൻ 27) ആണ് ഖമീസ് മുശൈത്തിൽ മരിച്ചത്. രാവിലെ ഉറക്കം എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്ത് ചെന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടത്.
മൂന്ന് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. അതിനുശേഷം പോയിട്ടില്ല. അവിവാഹിതനാണ്. മാതാവ് ഒരു വർഷം മുമ്പാണ് മരിച്ചത്. സഹോദരങ്ങൾ: നജീബ്, ലിജിന. മൃതദേഹം ഖമീസിൽ തന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾ സഹോദരൻ നജീബിന്റെയും സഹോദരി ഭർത്താവ് മുജീബ് ചടയമംഗലത്തിന്റെയും നേതൃത്വത്തിൽ നടക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam