മലയാളി യുവാവ് സൗദിയിൽ പൊള്ളലേറ്റ് മരിച്ചു

Published : Jul 06, 2020, 08:24 PM IST
മലയാളി യുവാവ് സൗദിയിൽ പൊള്ളലേറ്റ് മരിച്ചു

Synopsis

മലയാളി യുവാവ് സൗദി അറേബ്യയിൽ പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ ഉമർ ഫാറൂഖ് (33) ആണ് മരിച്ചത്. 

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിൽ പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ ഉമർ ഫാറൂഖ് (33) ആണ് മരിച്ചത്. 

നാലുദിവസം മുമ്പാണ് തീപ്പൊള്ളലേറ്റത്. സംഭവ ദിവസം രാവിലെ ഏഴിന് ഓഫീസിലേക്ക് പോയ ഉമർ ഫാറൂഖ് എട്ടുമണിക്ക് താമസ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ ഒന്നാം നിലയിലെ അടുക്കളയിൽ വെച്ചാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്. കൂടെ രണ്ടു ബംഗ്ലാദേശികൾക്കും പൊള്ളലേറ്റു. ഇവർ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ ഉമർ ഫാറൂഖ് ശനിയാഴ്ച ഇതേ ആശുപത്രിയിൽ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് ബംഗ്ലാദേശ് സ്വദേശികൾ കസ്റ്റഡിയിലുള്ളതായി അറിയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

സഹോദരൻ ഇബ്രാഹിം അൽ-ഖോബാറിൽ ജോലി ചെയ്യുന്നു. അനീസയാണ് ഉമർ ഫാറൂഖിന്റെ ഭാര്യ. മക്കൾ: അജ്‍ശാൽ, അശ്വ. അബ്ദുൽ ഖാദിർ, ബീവാത്തു ദമ്പതികളുടെ മകനാണ് മരിച്ച ഉമർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ