
ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിൽ നടക്കും. ദുബായ് ഖിസൈസിലെ ക്രസന്‍റ് സ്കൂളിൽ വൈകിട്ട് നാലു മണി മുതലാണ് ആഘോഷങ്ങൾ.
കേരളോത്സവത്തിന്‍റെ രണ്ടാം ദിവസമായ, മൂന്നാം തീയതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. എഴുപതിൽപ്പരം കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഗാ ശിങ്കാരിമേളം, എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന സാഹിത്യ സദസുകൾ, സാംസ്കാരിക ഘോഷയാത്ര സംഗീത പരിപാടികൾ തുടങ്ങിയവ കേരളോത്സവത്തിൻറെ ഭാഗമായുണ്ടാകും. പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകാനുമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കും. ഇവന്റൈഡ്‌സ് ഇവന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന കേരളോത്സവത്തിനു പ്രവേശനം സൗജന്യമായിരിക്കും.
Read More - സ്വദേശിവത്കരണം ഉയര്‍ത്താന്‍ കുടുംബത്തിലെ 43 പേര്‍ക്ക് ജോലി നല്‍കി; സ്ഥാപനത്തിനെതിരെ നടപടി
ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി
റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും.
Read More - കുപ്രസിദ്ധ അന്താരാഷ്ട്ര കൊക്കെയ്ന്‍ വ്യാപാര സംഘം പിടിയില്‍; ഓപ്പറേഷനില്‍ പങ്കാളിയായി യുഎഇ
റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്ടർ മിഷാൽ അൽസാലെഹ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു. ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്ടാതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ