ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി

By Web TeamFirst Published Oct 26, 2018, 9:50 AM IST
Highlights

തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് നടന്ന കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുര്‍ക്കി സൗദിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന ഏറ്റവും പുതിയ വിലയിരുത്തല്‍ നടത്തുന്നതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ. കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് തുര്‍ക്കി കൈമാറിയ വിവരങ്ങള്‍ ഇത് തെളിയിക്കുന്നതാണെന്ന് സൗദി ഔദ്ദ്യോഗികമായി അറിയിച്ചു.

തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് നടന്ന കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തുര്‍ക്കി സൗദിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന ഏറ്റവും പുതിയ വിലയിരുത്തല്‍ നടത്തുന്നതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കേസില്‍ സംശയിക്കപ്പെടുന്നവരുടെ നീക്കങ്ങള്‍ എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടത് പ്രകാരമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ശൈഖ് സൗദ് അല്‍ മോജെബിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംശയിക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി അന്വേഷണം മുന്നോട്ട് പോകുകയാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

click me!