കുവൈത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു

Published : Sep 02, 2021, 07:46 PM IST
കുവൈത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു

Synopsis

വിവാഹാഘോഷങ്ങള്‍ക്കും സാമൂഹിക പരിപാടികള്‍ക്കും നല്‍കിയ ഇളവുകളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള കര്‍ശന സുരക്ഷാ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. 

കുവൈത്ത് സിറ്റി: ഒന്നര വര്‍ഷത്തിന് ശേഷം കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറന്നു. കഴിഞ്ഞയാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിച്ചത്.

വിവാഹാഘോഷങ്ങള്‍ക്കും സാമൂഹിക പരിപാടികള്‍ക്കും നല്‍കിയ ഇളവുകളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള കര്‍ശന സുരക്ഷാ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിനും കുട്ടികളുടെ പ്രവേശനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ്, കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ അര ലക്ഷം റിയാൽ പിഴയും തടവും
സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന; വ്യോമഗതാഗതം തടസ്സപ്പെട്ടു, 3 എയർപോർട്ടുകൾ അടച്ചു