സൗദിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി മരിച്ചു

By Web TeamFirst Published Apr 3, 2020, 11:44 PM IST
Highlights

സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
 

റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം  കടയ്ക്കല്‍ മാേങ്കാട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. 

റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാന്റില്‍ നിന്ന്  മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ് നിസാര്‍. മാലിന്യം ജനാദിരിയയിലെ പ്ലാന്റില്‍ കൊണ്ടുപോയി നിക്ഷേപിച്ച ശേഷം തിരികെ വരുമ്‌പോള്‍  റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറിയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകിവീണതിന്റെ അടിയില്‍  പെട്ടായിരുന്നു ദാരുണമായ അന്ത്യം.  സംഭവസ്ഥലത്ത് തന്നെ മരിച്ച നിസാറിന്റെ മൃതദേഹം പൊലീസ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ദീര്‍ഘകാലം സൗദിയിലുണ്ടായിരുന്ന നിസാര്‍ പുതിയ  വിസയില്‍ റിയാദില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. 

സലാഹുദ്ദീന്‍, ആരിഫ ബീവി ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ ഫര്‍സാന,  മുര്‍ഷിദ് ഫര്‍സാന. സഹോദരങ്ങള്‍: നിഹാസ് (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.  

click me!