
കുവൈത്ത് സിറ്റി: കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബേപ്പൂർ ലയൺസ് ഹെൽത്ത് സെന്‍ററിന് സമീപം പരേതനായ മേത്തല കത്ത് അബൂബക്കറിന്‍റെ മകൻ അബ്ദുൾ നാസർ (60) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഫർവാനിയയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പതിനെട്ടാം വയസ്സ് മുതൽ കുവൈത്തി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ആയിഷബി. ഭാര്യ റഹീമ പിലാക്കൽ .മക്കൾ ആദിൽ നാസർ (ദില്ലു) , അദ്ഫാന (അഫി). മരുമക്കൾ നൗഷാദ് കൊണ്ടോട്ടി വിളയിൽ,ഷിഫാന ഷെറിൻ ചാലിയം. സഹോദരങ്ങൾ ഹാരിസ് ,ശിഹാബ്, ഇസ്മായിൽ ,റിയാസ്,സുഹറാബി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam