പ്രവാസി ചിട്ടിയുടെ പ്രതിമാസ ബിസിനസ് 5.23 കോടിയിലെത്തിയെന്ന് കെഎസ്എഫ്ഇ

By Web TeamFirst Published Mar 14, 2019, 9:40 AM IST
Highlights

ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടി നാലു മാസങ്ങൾ കൊണ്ട് യുഎഇയിൽ നിന്നു നേടിയത്

ദുബായ്: കഴിഞ്ഞവർഷം നവംബർ 23ന് ലേലം ആരംഭിച്ച കെഎസ്എഫ്ഇ പ്രവാസി ചിട്ടി നാലു മാസം കൊണ്ടു 5.23 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ് കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടി നാലു മാസങ്ങൾ കൊണ്ട് യുഎഇയിൽ നിന്നു നേടിയത്. യുഎഇക്ക് പുറമെ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരുവാൻ കഴിയും. വൈകാതെ തന്നെ ആഗോളമലയാളികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി കെഎസ്എഫ്ഇ മുന്നോട്ട് പോകും. പ്രവാസികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, പൂർണമായും ഓൺലൈനിൽ ഉള്ള പ്രവർത്തനം, 24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾസെന്റർ എന്നിവ പ്രവാസി ചിട്ടിയെ വ്യത്യസ്ഥമാക്കുന്നതായും അധികൃതര്‍ പറഞ്ഞു.

click me!