സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്‌ക്കേണ്ട

By Web TeamFirst Published Mar 14, 2019, 1:58 AM IST
Highlights

സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്‌ക്കേണ്ട. പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാനും അവസരമൊരുക്കി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ ഇക്കാര്യം ട്രാഫിക് അതോറിറ്റിയെ ബോധ്യപ്പെടുത്താനുമാകും.

റിയാദ്: സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്‌ക്കേണ്ട. പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാനും അവസരമൊരുക്കി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ ഇക്കാര്യം ട്രാഫിക് അതോറിറ്റിയെ ബോധ്യപ്പെടുത്താനുമാകും.

ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തപ്പെടുന്നവർക്കു അതിൽ വിയോജിപ്പുണ്ടെങ്കിൽ ഇനി മുതൽ അത് ട്രാഫിക് ഡയറക്‌ട്രേറ്റിനെ ഓൺലൈനായി അറിയിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ വന്നത്.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ഷീർ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്‌.

തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ അത് ട്രാഫിക് അതോറിറ്റിയെ അറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ അൽ ഖസീം പ്രവിശ്യയിലാണ് ഈ സേവനം ലഭ്യമാകുക. ഈ വർഷാവസാനത്തോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെ പുതിയ സേവനം പ്രാബല്യത്തിൽ വരുമെന്ന് ട്രാഫിക് ഡയറക്‌ട്രേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. 

click me!