കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Published : Nov 15, 2019, 12:35 AM IST
കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Synopsis

ആഭ്യന്തര മന്ത്രിയടക്കമുള്ള മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമർപ്പിച്ചത്‌.

കുവൈത്ത് സിറ്റി: കുവൈത്ത്‌ മന്ത്രിസഭ രാജി വെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് സർക്കാറിന്‍റെ രാജി കുവൈത്ത് അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്‍മദ് അൽ സബാഹിനു സമർപ്പിച്ചു. മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ്‌ താരിഖ് അൽ മുസാറം അറിയിച്ചു. ആഭ്യന്തര മന്ത്രിയടക്കമുള്ള മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമർപ്പിച്ചത്‌. റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത്‌ മന്ത്രി ജിനാൻ അൽ ബുഷഹരി രാജി വെച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ