ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജ് കണ്ട് സംശയം; കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 9.6 കിലോഗ്രാം മയക്കുമരുന്ന്

Published : Sep 18, 2026, 02:19 PM IST
drugs seized

Synopsis

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുവിൽ മുക്കിയെടുത്ത എ ഫോർ സൈസിലുള്ള 1,197 ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രാക്കാരനിൽ നിന്ന് 9.6 കിലോഗ്രാം ഭാരമുള്ള 'മെത്ത്' മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുവിൽ മുക്കിയെടുത്ത എ ഫോർ സൈസിലുള്ള 1,197 ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവയ്ക്ക് ആകെ 9.6 കിലോഗ്രാം ഭാരമുണ്ട്. സംഭവത്തിൽ പിടിച്ചെടുത്ത സാധനങ്ങളും യാത്രക്കാരനെയും കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് ആൽക്കഹോൾ കൺട്രോളിലേക്ക് കൈമാറി. കസ്റ്റംസ് അധികൃതർ സംഭവത്തിൽ ഔദ്യോഗികമായി സീസർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിക്ക് എഫ്-35 പോർവിമാനങ്ങൾ നൽകാൻ അമേരിക്ക; 24.3 ബില്യൺ ഡോളറിന്‍റെ വമ്പൻ പ്രതിരോധ ഇടപാടിന് പ്രാഥമിക അംഗീകാരം
റിയാദിൽ അനാശാസ്യ പ്രവർത്തനം; പ്രവാസി വനിത പിടിയിൽ