
കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' പ്ലാറ്റ്‌ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, കാലാവസ്ഥ മെച്ചപ്പെടുകയും കാഴ്ചാപരിധി സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ മാത്രമായിരിക്കും ഈ വഴിതിരിച്ചുവിടൽ എന്നും ഇത് താൽക്കാലികമായിരിക്കുമെന്നും എയർലൈൻ വിശദീകരിച്ചു.
അത്തരം സാഹചര്യങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയക്രമം അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. യാത്രാ ബുക്കിംഗുകളിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ വഴി യാത്രക്കാർക്ക് അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് എയർലൈൻ സ്ഥിരീകരിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ളവയല്ലാത്ത ഘടകങ്ങളാണ് ഈ സാഹചര്യത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് എയർവേയ്‌സ്, യാത്രക്കാരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു:
കസ്റ്റമർ സർവീസ് കോൾ സെന്‍റർ: +965 24345555 (കുവൈറ്റിന് പുറത്ത് നിന്ന് വിളിക്കുന്നവർക്ക് എക്സ്റ്റൻഷൻ 171)
വാട്ട്‌സ്ആപ്പ് സർവീസ്: +965 22200171
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ