പൗരന്മാർക്കും പ്രവാസികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈത്ത് അമീർ

Published : Mar 30, 2025, 12:05 PM IST
പൗരന്മാർക്കും പ്രവാസികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈത്ത് അമീർ

Synopsis

എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ അറിയിച്ച് കുവൈത്ത് അമീര്‍. 

കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ അഹമ്മദിന്‍ററെ ഈദുൽ ഫിത്ര്‍ ആശംസകൾ അറിയിച്ച് അമീരി ദിവാൻ. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ പെരുന്നാൾ അദ്ദേഹം ആശംസിച്ചു. 

ഈ അവസരത്തിൽ അമീരി ദിവാൻ കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവര്‍ക്കും അദ്ദേഹം ആശംസകൾ നേര്‍ന്നു.  അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിദഗ്ധ നേതൃത്വത്തിൽ കുവൈത്തിന് കൂടുതൽ സുരക്ഷയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് ദിവാൻ കുവൈത്തി പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ അറിയിച്ചു. കൂടാതെ, ശനിയാഴ്ച, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അൽ സബാഹും ഈദുൽ ഫിത്തർ ആശംസകൾ അറിയിച്ചു. 

Read Also -  ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ, നാടെങ്ങും പ്രാര്‍ത്ഥനയും ആഘോഷങ്ങളും; ഒമാനിൽ ഈദുൽ ഫിത്ര്‍ നാളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു