ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

Published : Apr 16, 2025, 10:58 AM IST
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

Synopsis

പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. 

കുവൈത്ത് സിറ്റി: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന്  മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. 

നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. 2025 ഏപ്രിൽ 22-ന് പുതിയ ട്രാഫിക് നിയമ ഭേദഗതികൾ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഈ അവസരം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ അൽ-ഖൈറാൻ മാളിൽ നടന്ന ബോധവൽക്കരണ പ്രദർശനത്തിൽ ഏകദേശം 5,700 നിയമലംഘനങ്ങൾ ഒഴിവാക്കുകയും ഏകദേശം 75 വാഹനങ്ങൾ ഉടൻ വിട്ടയക്കുകയും ചെയ്തുവെന്നും ലഫ്റ്റനൻ്റ് കേണൽ ബു ഹസ്സൻ കൂട്ടിച്ചേർത്തു.

Read Also -  വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ