കൊവിഡ്: സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് കുവൈത്തില്‍ അനുമതി

By Web TeamFirst Published Jun 4, 2021, 7:26 PM IST
Highlights

65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല.

കുവൈത്ത് സിറ്റി: കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള  രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ അറിയിച്ചു.

65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല. സൊട്രോവിമാബ് ചികിത്സയിലൂടെ കൊവിഡ് ഗുരുതരാവസ്ഥയിലെത്തുന്നതും മരണനിരക്കും 85 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സൊട്രോവിമാബ് ചികിത്സയ്ക്ക് യുഎഇയിലും അനുമതി  നല്‍കിയിരുന്നു. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!