
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കി.
ഉന്നത തസ്‍തികളിലും ഇടത്തരം തസ്‍തികകളിലും 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ബുധനാഴ്‍ച കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ നിര്‍ദശത്തില്‍ പറയുന്നത്. ബാങ്കുകള്‍ക്ക് ഇത് നടപ്പാക്കാന്‍ 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയില്‍ താഴെയാക്കി കുറയ്ക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് തീരുമാനം. നിലവില്‍ 4.8 ദശലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 3.4 ദശലക്ഷവും പ്രവാസികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam