വിവരം ലഭിച്ചതോടെ പരിശോധന, നിരോധിത മാർഗങ്ങൾ ഉയോഗിച്ച് വേട്ടയാടിയത് 17 കടൽകാക്കകളെ, പ്രതികൾ പിടിയിൽ

Published : Dec 24, 2025, 03:48 PM IST
sea crows

Synopsis

നിരോധിത മാർഗങ്ങൾ ഉയോഗിച്ച് വേട്ടയാടിയത് 17 കടൽകാക്കകളെ. കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് 17 കടൽകാക്കകളെ വേട്ടയാടി പിടികൂടിയ സംഭവത്തിൽ കുറ്റവാളികളെ പിടികൂടി. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും എൻവയോൺമെന്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പക്ഷികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ഇവയെ വേട്ടയാടിയതെന്ന് അധികൃതർ കണ്ടെത്തി.

കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിച്ചതായും ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശൈഖ അൽ-ഇബ്രാഹിം അറിയിച്ചു. പിടിച്ചെടുത്ത 17 കടൽകാക്കകളെയും വിദഗ്ധ മൃഗഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, 'സയന്റിഫിക് സെന്ററുമായി' ഏകോപിപ്പിച്ച് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാൻ 2026, തീയതി പ്രവചിച്ച് യുഎഇ അധികൃതർ
കൗമാരക്കാർക്കിടയിൽ വിറ്റാമിൻ ഡി കുറവ് വ്യാപകം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യക്കാരിൽ ഗുരുതരമെന്ന് പഠനം