
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ പരിശോധന നടത്തി അധികൃതർ. പരിശോധനയിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് 146 വാണിജ്യ സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. ഫയർ ഡിപ്പാർട്ട്‌മെൻ്റ് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ നടത്തിയതെന്നും ജനറൽ ഫയർ ഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഖഹ്താനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത് നടന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ദേശീയ ഉത്തരവാദിത്തത്തോടും സാമൂഹിക സുരക്ഷയും സമാധാനവും വർദ്ധിപ്പിക്കുന്നതിനോടുമുള്ള പ്രതികരണവുമായാണ് പരിശോധനാ കാമ്പയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ഫയർ ഫോഴ്‌സ് ശ്രമിക്കുന്നതെന്ന് ബ്രിഗേഡിയർ അൽ-ഖഹ്താനി സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam