കുവൈറ്റില്‍ വാഹനങ്ങളുടെ നീളവും ഉയരവും നിയന്ത്രിച്ച് പുതിയ ഉത്തരവ്

By Web TeamFirst Published Feb 18, 2019, 9:13 PM IST
Highlights

4.50 മീറ്റര്‍ ഉയരത്തിന് പുറമെ പരമാവധി 12 മീറ്റര്‍ നീളവും 2.60 മീറ്റര്‍ വീതിയുമാണ് വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്കുകള്‍ ഉണ്ടാവാതെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. 

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ വാഹനങ്ങളുടെ പരമാവധി നീളവും വീതിയും ഉയരവും നിശ്ചയിച്ച് ഉത്തരവിറക്കി. ഇതനുസരിച്ച് തറനിരപ്പില്‍ നിന്ന് പരമാവധി നാലര മീറ്റര്‍ വരെ മാത്രമേ വാഹനങ്ങള്‍ക്ക് ഉയരം പാടുള്ളൂ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

4.50 മീറ്റര്‍ ഉയരത്തിന് പുറമെ പരമാവധി 12 മീറ്റര്‍ നീളവും 2.60 മീറ്റര്‍ വീതിയുമാണ് വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്കുകള്‍ ഉണ്ടാവാതെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നീളവും ഉയരവും കൂടുതലുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കിന് കാരണമാവുന്നുവെന്ന് കണ്ടെത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണിത്. എന്നാല്‍ ഉത്തരവ് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നോ നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. 

click me!