കുവൈത്തിൽ ഒരാഴ്ചക്കിടെ 31,718 ഗതാഗത നിയമലംഘന കേസുകൾ, 171 പേർ അറസ്റ്റിൽ

Published : Sep 01, 2025, 05:34 PM IST
traffic inspections

Synopsis

ലൈസൻസില്ലാതെ വാഹനമോടിച്ച 65 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഈ പരിശോധനയിൽ 35 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 31,718 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 65 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഈ പരിശോധനയിൽ 35 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൊത്തം 130 പേരെയാണ് ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയത്. പിടിച്ചെടുത്ത വാഹനങ്ങൾ എണ്ണം 9 ആണ്. ഒളിവിൽ കഴിഞ്ഞിരുന്ന 51 പേർ പിടിയിലായി. നിയമവിരുദ്ധമായി താമസിച്ചിരുന്ന 171 പേരെയാണ് അറസ്റ്റ് ചെയ്തത്. ട്രാഫിക് നിയമങ്ങൾ പാലിക്കാനും ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം കുറയ്ക്കാനും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ