റെസ്‌ക്യൂ പൊലീസിൻ്റെ സംയുക്ത പരിശോധന, കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 519 ട്രാഫിക് നിയമ ലംഘനങ്ങൾ, 10 പേർ അറസ്റ്റിൽ

Published : Oct 19, 2025, 11:45 AM IST
 security campaign

Synopsis

സംയുക്ത പരിശോധനയിൽ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 519 ട്രാഫിക് ലംഘനങ്ങൾ. 10 പേർ അറസ്റ്റിൽ. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്. വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ പട്രോളിംഗ് വഴി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് വ്യാഴാഴ്ച തലസ്ഥാന ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് സുരക്ഷാ-ഗതാഗത ക്യാമ്പയിൻ നടത്തി. ഈ ക്യാമ്പയിനിൽ 519 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ 2 പേരെയും കേസിൽ ഹാജരാകാത്ത 2 പേരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരാണ് പിടിയിലായത്. വാറണ്ടുള്ള എട്ട് വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ നിയമം ലംഘിച്ച 21 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഒരാളെ ട്രാഫിക് പൊലീസിന് കൈമാറി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എല്ലാ ഗവർണറേറ്റുകളിലും മൊബൈൽ പട്രോളിംഗുകൾ വഴി സുരക്ഷാ-ഗതാഗത കാമ്പയിനുകൾ 24 മണിക്കൂറും തുടരുമെന്ന് സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ പ്രയോജനപ്പെടുത്താം
ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി; യുഎഇ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ കമ്പനി ചുമതലയേൽക്കും