ജൂതമതം സ്വീകരിച്ചെന്ന അവകാശവാദവുമായി കുവൈത്തി പൗരന്‍; അധികൃതര്‍ അന്വേഷണം തുടങ്ങി

By Web TeamFirst Published Dec 18, 2019, 1:46 PM IST
Highlights

താന്‍ ജൂതമതം സ്വീകരിച്ചെന്ന അവകാശവാദവുമായി ഒരു വീഡിയോ ക്ലിപ്പാണ് കുവൈത്തി പൗരന്‍ പുറത്തുവിട്ടത്. ഹീബ്രു ഭാഷ പഠിച്ചതായും ഇസ്രായേലി സമൂഹത്തിനൊപ്പം ചേര്‍ന്നുവെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. 

കുവൈത്ത് സിറ്റി: ജൂതമതം സ്വീകരിച്ചെന്ന അവകാശവാദവുമായി കുവൈത്തി പൗരന്‍ രംഗത്തെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. അഭ്യന്തര ഏജന്‍സികളുടെയും വിവിധ രാജ്യങ്ങളിലെ തങ്ങളുടെ എംബസികളുമായി സഹകരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്.

താന്‍ ജൂതമതം സ്വീകരിച്ചെന്ന അവകാശവാദവുമായി ഒരു വീഡിയോ ക്ലിപ്പാണ് കുവൈത്തി പൗരന്‍ പുറത്തുവിട്ടത്. ഹീബ്രു ഭാഷ പഠിച്ചതായും ഇസ്രായേലി സമൂഹത്തിനൊപ്പം ചേര്‍ന്നുവെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. കുവൈത്തി നിയമപ്രകാരം പൗരന്മാര്‍ക്ക് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇയാളുടെ അവകാശവാദം ശരിയെന്ന് കണ്ടെത്തിയാല്‍ പാസ്‍പോര്‍ട്ടും പൗരത്വവും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

click me!