രഹസ്യ വിവരം, കൃത്യമായ നിരീക്ഷണത്തിനൊടുവിൽ തകർത്തത് വൻ മയക്കുമരുന്ന് കടത്ത്; 12 കിലോ ലഹരിമരുന്ന് പിടികൂടി

Published : May 30, 2026, 05:10 PM IST
drugs seized

Synopsis

കുവൈത്തിൽ 12 കിലോ ലഹരിമരുന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും എക്‌സ്‌കവേറ്ററുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ 12 കിലോഗ്രാം മെത്ത് (ഷാബു) രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും എക്‌സ്‌കവേറ്ററുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കസ്റ്റഡിയിലെടുത്തതായും പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുകാരിയെ സ്രാവ് ആക്രമിച്ചു, പരിക്കേറ്റതായി റിപ്പോർട്ട്
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി സൗദിയിൽ മരിച്ചു