കുവൈത്തിൽ വ്യാപകമായ ഫീൽഡ് പരിശോധന; മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു, 10 പേർ പിടിയിൽ

Published : May 10, 2026, 01:19 PM IST
illegal markets

Synopsis

കുവൈത്തിൽ മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു, 10 പേർ പിടിയിൽ. പ്രത്യേക ക്യാമ്പയിനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ അധികൃതർ പൂട്ടിക്കുകയും ഇവ നടത്തിയിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം മഹബൂല ഏരിയയിൽ വ്യാപകമായ ഫീൽഡ് പരിശോധന നടത്തി. വെള്ളിയാഴ്ച നടന്ന ഈ പ്രത്യേക ക്യാമ്പയിനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ അധികൃതർ പൂട്ടിക്കുകയും ഇവ നടത്തിയിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അഹമ്മദി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള ഫിന്താസ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മഹബൂലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനാണ് ഈ താൽക്കാലിക സ്റ്റാളുകൾ ഉപയോഗിച്ചിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരിൽ രണ്ടുപേർ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവരാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടു. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരൻ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു